COVID 19Latest NewsNewsIndia

മഹാരാഷ്​ട്രയിൽ 9,855 പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്

മുംബൈ: നാല്​ മാസത്തിനിടയിൽ കൊറോണ വൈറസ്​ രോഗികളുടെ ഏണ്ണത്തിൽ മഹാരാഷ്​ട്രയിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നു. 9,855 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയിൽ കൊറോണ വൈറസ് രോഗം ബാധിച്ചത്​. ഇതോടെ സംസ്ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം 2,179,185 ആയി ഉയർന്നിരിക്കുന്നു. ഒക്​ടോബർ 17ന്​ ശേഷം ഇതാദ്യമായാണ്​ രോഗികളുടെ എണ്ണം ഇത്രയും ഉയർന്നിരിക്കുന്നത്. മുംബൈയിൽ മാത്രം 1,121 പേർക്കാണ് കൊറോണ ​വൈറസ് രോഗം ബാധിച്ചത്.

മുംബൈയിലെ രോഗികളുടെ എണ്ണം 52,280 ആയി ഉയർന്നു. ചൊവ്വാഴ്ചക്ക്​ ശേഷം 42 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ 11,487 പേരാണ്​ മുംബൈയിൽ കോവിഡ്​ മൂലം മരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button