Latest NewsKeralaNews

കയ്യൊഴിഞ്ഞ് സർക്കാർ; നന്ദുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് കെ.സുരേന്ദ്രൻ

വയലാര്‍ : പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിജയ യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് കെ.സുരേന്ദ്രന്‍ നന്ദു കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Read Also :  ‘ഒരു വിഭാഗം മുസ്ലീങ്ങള്‍ തീവ്രവാദത്തിലേക്ക് പോയി; ശബരിമല വിശ്വാസികളുടെ പ്രതിനിധിയാണ് ഞാൻ’; പിസി ജോര്‍ജ്

പാവപ്പെട്ട ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിട്ട് ഈ വീട്ടിലേയ്ക്ക് തിരിഞ്ഞുനോക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കും, ജി.സുധാകരനും ഇതുവരെ തയ്യാറായില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തീവ്രവാദികള്‍ വല്ലതുമായിരുന്നു മരിച്ചിരുന്നുവെങ്കില്‍ അവരുടെ കുടുംബത്തിന് വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയേനെ. സര്‍ക്കാര്‍ കൈവിട്ടാലും ഈ കുടുംബത്തെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. കുടുംബത്തെ കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരും പോലീസും തീവ്രവാദികളെ കയറൂരി വിട്ടിരിക്കുകയാണ്. പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും സര്‍ക്കാര്‍ പ്രതികളെ പിടിക്കുന്നതില്‍ വീഴ്ചവരുത്തിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button