Latest NewsNewsIndia

വീട്ടമ്മമാർക്ക് മാസ ശമ്പളം, തസ്തികകളിൽ 50 % സ്ത്രീ സംവരണം: സ്ത്രീ സൗഹൃദ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കമൽഹാസൻ

സ്ത്രീ സൗഹൃദ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മക്കൾ നീതി മയ്യം പ്രസിഡന്റും ജനപ്രിയ നടനുമായ കമൽഹാസൻ. വൻ വാഗ്ദാനങ്ങളാണ് മക്കൾ നീതി മയ്യം തമിഴ്‌ മക്കൾക്ക് നൽകുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു.

എല്ലാ വീട്ടമ്മമാർക്കും മാസ ശമ്പളം നൽകും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട് നിർമ്മിച്ച് നൽകും. വനിതകൾക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിക്കും. യൂണിഫോം തസ്തികകളിൽ അമ്പത് ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കും. പൊതു വിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യും എന്നിങ്ങനെ വൻ വാഗ്ദാനങ്ങളാണ് മക്കൾ നീതി മയ്യം നടത്തിയത്.

തിരഞ്ഞെടുപ്പിൽ ആലന്തൂരിലും, കോയമ്പത്തൂരിലുമായി രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് കമൽഹാസൻ മത്സരിക്കുന്നത്. അതെ സമയം ചർച്ചയ്ക്കുള്ള വാതിൽ തുറന്നാണെന്നും സമാന ചിന്താഗതിയുള്ളവർക്ക് കടന്നുവരാമെന്നും പറഞ്ഞ കമൽഹാസൻ, ഡി.എം.കെ യുമായി സീറ്റ് തർക്കം രൂക്ഷമായ കോൺഗ്രസ്സിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button