KeralaLatest NewsNewsIndia

ആര് ജയിച്ചാലും തോറ്റാലും ഞങ്ങൾക്ക് ജീവിക്കണം

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ പ്രചരണങ്ങൾക്കും സ്ഥാനാർഥി നിർണ്ണയത്തിനും തുടക്കമായിരിക്കുന്നു.
കഴിഞ്ഞ ഇലക്ഷനെക്കാൾ വലിയ തോതിലുള്ള മത്സരവും മറ്റുമാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയം ഒരു മത്സരമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ യഥാർത്ഥ കർത്തവ്യങ്ങളും മറ്റും നേതാക്കളും അണികളുംതീർത്തും പരിശോധിക്കേണ്ടതുണ്ട്. ഓരോ ഗവണ്മെന്റുകളും വന്നുപോകുമ്പോൾ തുടങ്ങിവയ്ക്കുന്ന അനേകം വികസനപ്രവർത്തനങ്ങളുണ്ട്. എന്നാൽ തുടർഭരണം മാറുമ്പോൾ തുടങ്ങിവച്ചതെല്ലാം നിശ്ചലമായിപ്പോകുന്ന അവസ്ഥകൾ പലപ്പോഴും നമ്മൾ അനുഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്നത് ഭരിക്കാനല്ല മറിച്ച് നയിക്കാനാണ്. നേടിത്തരാനാണ്.ഓരോ ജനാധിപത്യ വിശ്വാസിയും അത്രത്തോളം തിരഞ്ഞെടുപ്പുകളെ പ്രധാനമായി കാണുന്ന രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ആര് ജയിച്ചാലും തോറ്റാലും ഈ ജനതയ്ക്ക് ജീവിക്കണം.

Also Read:കാറിനുള്ളില്‍ ശ്വാസംമുട്ടി നാലുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ക്ഷേമപ്രവർത്തനങ്ങളും മറ്റും അനേകം രൂപപ്പെട്ടിട്ടുണ്ടെങ്കിൽക്കൂടി സ്വർണ്ണക്കടത്തടക്കം ചർച്ച ചെയ്യപ്പെട്ടതും ഇതേ ഭരണകാലത്തായത് കൊണ്ട് പൂർണ്ണത എന്നൊന്ന് അവകാശപ്പെടാൻ ജനങ്ങൾക്കാവുന്നില്ല. ഏതൊരു മനുഷ്യന്റെയും ലക്ഷ്യം അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ജീവിതമാണ്. അത് നിറവേറ്റുക എന്നുള്ളത് തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തരുടെയും കടമയുമാണ്. ഈ രാജ്യത്തിന്റെ സുരക്ഷ ഇതിന്റെ ജനാധിപത്യ സംവിധാനങ്ങളിലാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടെ അവകാശങ്ങളായി നിങ്ങളുടെ സമ്മതിദാനാവകാശം നിറവേറ്റേണ്ടതുണ്ട്. ഈ രാജ്യം സംരക്ഷിക്കേണ്ടതിലും, അതിന് അനുയോജ്യരായവരെ തിരഞ്ഞെടുക്കേണ്ടതിലും നമ്മൾ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പാക്കണം. നോട്ടകളും മറ്റും ഇല്ലാതാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓരോ മനുഷ്യർക്കും ഈ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നൽകേണ്ടതുണ്ട്. രേഖപ്പെടുക നഷ്ടപ്പെടുത്താതെ നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിൽ മാത്രമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button