KeralaLatest NewsNews

കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ല, ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും; വെല്ലുവിളിച്ച് തോമസ് ഐസക്ക്

കൊച്ചി : കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം ഉണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കിലൂടെ അറിയിച്ചു.

കിഫ്ബി സിഇഒ കെ.എം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികള്‍ക്കും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി. കിഫ്ബിയുടെ ബാങ്കിങ് പാര്‍ട്ണറായ ആക്‌സിസ് ഹോള്‍സെയില്‍ ബാങ്കിന്റെ മേധാവിക്കാണ് നോട്ടീസ് നല്‍കിയത്.

https://www.facebook.com/thomasisaaq/posts/4421545251194915

കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button