KeralaLatest News

പോക്‌സോ കേസിലെ ഇര ഡിപ്രഷന് ചികിത്സയിൽ, ഇനിയും നടപടിയെടുക്കാത്തതിനെതിരെ കൊടിക്കുന്നിൽ സുരേഷ്

ത്രീവ്രത കുറഞ്ഞ പീഡനങ്ങള്‍ എന്നൊക്കെ പാര്‍ട്ടി കോടതികളില്‍ തീര്‍പ്പുണ്ടാക്കി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിന് പാര്‍ട്ടി തന്നെ വിലങ്ങുതടിയാകാറാണ് പതിവ്.

തിരുവനന്തപുരം: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എ ഗോകുലേന്ദ്രനെതിരെ പോക്‌സോ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. പെണ്‍കുട്ടി തനിക്ക് നേരെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിട്ടും കുറ്റവാളിയെ അന്വേഷണാര്‍ത്ഥം സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ പോലും സിപിഎമ്മോ, അതിന്റെ സാംസ്‌കാരിക സംഘടനയായ പുകാസയൊ തുനിഞ്ഞിട്ടില്ല.

പതിനാല് വയസ്സില്‍ തന്റെ കവിത സമാഹാരം പുറത്തിറക്കിയ ആ കുട്ടി ഈ അനുഭവത്തിന് ശേഷം വേദികളില്‍ നിന്നും, സാഹിത്യ ലോകത്ത് നിന്നും പിന്‍വലിഞ്ഞ് ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയില്‍ വരെയെത്തി. വിദ്യമോളെ പോലുള്ള ഒരുപാട് കുട്ടികള്‍ക്ക് ഇടതുപക്ഷ സാംസ്‌കാരിക ഇടങ്ങളില്‍ നിന്ന് ഇതേ ചൂഷണ അനുഭവങ്ങള്‍ ഉണ്ട്. ത്രീവ്രത കുറഞ്ഞ പീഡനങ്ങള്‍ എന്നൊക്കെ പാര്‍ട്ടി കോടതികളില്‍ തീര്‍പ്പുണ്ടാക്കി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് പാര്‍ട്ടി തന്നെ വിലങ്ങുതടിയാകാറാണ് പതിവ്.

വിദ്യമോള്‍ ഇത് തുറന്നു പറഞ്ഞതിന് ശേഷവും കുറ്റവാളിയെ അന്വേഷണാര്‍ത്ഥം സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ പോലും സിപിഎമ്മോ, അതിന്റെ സാംസ്‌കാരിക സംഘടനയായ പുകാസയൊ തുനിഞ്ഞിട്ടില്ല. വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടില്‍ സിപിഎം ഉറച്ചു നില്‍ക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്, വിദ്യമോളുടെ വെളിപ്പെടുത്തലിന് ശേഷം ഇടതു സൈബര്‍ ലോകം പുലര്‍ത്തുന്ന കുറ്റകരമായ മൗനം.

സമൂഹത്തിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ഇത്തരം അതിക്രമങ്ങളില്‍ പ്രതികള്‍ എത്ര ഉന്നതരായാലും അവര്‍ പിടിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. അതിനു വേണ്ടി സൈബറിടവും പൊതു സമൂഹവും ഇരയുടെ കൂടെ നില്‍ക്കേണ്ടതുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ‘എനിക്കോ എന്റെ വീട്ടുകാര്‍ക്കോ എന്തെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടായാല്‍ അതിന് ഗോകുലേന്ദ്രനും സിപിഎമ്മും (അയാളെ സംരക്ഷിക്കുന്നിടത്തോളം) ഉത്തരവാദി ആയിരിക്കും’ കഴിഞ്ഞ ദിവസം വിദ്യമോള്‍ പ്രമാടം എന്ന ദളിത് പെണ്‍കുട്ടി ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലെ അവസാന വരികളാണിത്.

read also: അയോദ്ധ്യയിലെ മര്യാദാ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടിനായി ഫണ്ട് അനുവദിച്ച് മോദി സർക്കാർ

ആ പെണ്‍കുട്ടി പു.ക.സ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. ഗോകുലേന്ദ്രനില്‍ നിന്ന് കുട്ടിക്കാലം മുതല്‍ തനിക്ക് നേരെയുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ അത് ചെറുപ്പം മുതല്‍ പലരോടും പറഞ്ഞിരുന്നു എന്നും, അതേ അനുഭവം ഉള്ള പലകുട്ടികളും തന്നോട് ഗോകുലേന്ദ്രനില്‍ നിന്നുണ്ടായ സമാന അനുഭവം പങ്കുവെച്ചിട്ടുണ്ടെന്നും വിദ്യമോള്‍ എഴുതുന്നു.

 

shortlink

Related Articles

Post Your Comments


Back to top button