Latest NewsSaudi ArabiaNewsGulf

സൗദിയിൽ പിക്കപ്പ് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് ദമ്മാമിൽ നിന്ന് 165 കിലോമീറ്റർ അകലെ ജൂദായിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

ഡൈനക്ക് പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു ഉണ്ടായത്. അഫ്സലിന്റെ മൃതദേഹം പ്രിൻസ് സുൽത്താൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അനന്തരനടപടികൾ സ്വീകരിച്ചുവരുന്നു.

നാലുമാസം മുമ്പാണ് അഫ്സൽ നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ്: ഹമീദ്, മാതാവ്: സുഹറാബി, ഭാര്യ: ശംന, മക്കൾ: മുഹമ്മദ് അജ്നാസ്, ഫാത്തിമ തൻഹ. സഹോദരൻ: ഫൈസൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button