Latest NewsNewsIndiaCrime

ലക്ഷങ്ങൾ വിലവരുന്ന വിദേശ നിർമ്മിത സിഗരറ്റുമായി ഒരാൾ പിടിയിൽ

ഹൈദരാബാദ്: വിപണിയിൽ 4 ലക്ഷം രൂപ വിലവരുന്ന വിദേശ നിർമ്മിത സിഗരറ്റുമായി ഒരാൾ അറസ്റ്റിൽ. അബുദാബിയിൽ നിന്ന് വിമാനത്തിൽ എത്തിയ അബ്‌ദുൽ അസീസ് എന്ന വ്യക്തിയാണ് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിൽ നിന്നും പിടിയിലായിരിക്കുന്നത്. 40,000 വിദേശ സിഗരറ്റുകളാണ് അബുദബിയിൽ നിന്നും ഇയാൾ കടത്താൻ ശ്രമിച്ചിരിക്കുന്നത്. സിഐ‌എസ്‌എഫ് ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു ഉണ്ടായത്.

അന്വേഷണത്തിൽ ബെൻസൺ ആൻഡ് ഹെഡ്‌ജസിന്‍റെ 150 പാക്കറ്റുകളും, സ്പെഷ്യൽ ഗോൾഡ് സൂപ്പർഫൈനിന്‍റെ 50 പാക്കറ്റുകളുമടക്കം വ്യത്യസ്‌ത അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ വ്യാജ സിഗരറ്റ് പാക്കറ്റുകൾ ‘പാക്‌സി’നു കൈമാറിയതായി അദ്ദേഹം പറയുകയുണ്ടായി. കൂടുതൽ അന്വേഷണത്തിനായി ഇവ കസ്റ്റംസിന് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button