KeralaLatest News

‘റൂബിന്‍ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു’; സജിതാ മഠത്തിലിന്റെ ഭർത്താവിനെതിരെ യുവതി

പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചതായും കുറിപ്പില്‍ പറയുന്നു

കൊച്ചി: യുവതിയുടെ പരാതിയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റര്‍ റോബിന്‍ ഡിക്രൂസിനെതിരെ കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു. കേസ് എടുത്ത കാര്യം പരാതിക്കാരി തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചതായും കുറിപ്പില്‍ പറയുന്നു.

അലൽ ഷുഹൈബിന്റെ മാതൃസഹോദരിയും പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തിലിന്റെ ഭർത്താവ് ആണ് റൂബിന്‍ ഡിക്രൂസ്. റൂബിന്‍ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങള്‍ കുറെ തിരിച്ചറിവുകള്‍ തന്നു. വര്ഷങ്ങളായി നമ്മള്‍ കൂട്ടുകാരെന്നു കരുതിയവര്‍ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടല്‍ മാറാന്‍ സമയമെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം:

റൂബിൻ ഡിക്രൂസ് എന്ന സാമാന്യമായി കേരളത്തിലെ പൊതുമണ്ഡലത്തിൽ അറിയപ്പെടുന്ന കക്ഷിക്കെതിരെ എന്റെ സുഹൃത്തുകൂടിയായ Reshmi CR ഡൽഹി പൊലീസിൽ ലൈംഗികതിക്രമത്തിനു പരാതി നൽകിയിരിക്കുന്നു. നമ്മുടെ പൊതുവിടങ്ങളിലെ ‘പ്രമുഖർ’ പലരും എത്രമാത്രം ദുരധികാരവും പുരുഷധിപത്യ ഹിംസയും കൊണ്ടാണ് സ്വകാര്യ ഇടങ്ങളെ മലീമസമാക്കുന്നത് എന്നാണ് തെളിയുന്നത്. രശ്മിയുടെ പരാതിയെക്കുറിച്ച് ഇത്തരത്തിൽ പിന്തുണയോടെ പറയേണ്ടതുണ്ട് എന്നു ഞാൻ കരുതുന്നു.

ഇത്തരം അപ്രതീക്ഷിത ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുമ്പോൾ അതിനെക്കുറിച്ചു പുറത്തുപറഞ്ഞാൽ ഉയരാവുന്ന മുൻവിധി നിറഞ്ഞ പതിവ് വേട്ടകളെ കൂസാതെ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുന്ന ഒരു സ്ത്രീയെ പരസ്യമായി പിന്തുണയ്ക്കണം എന്നു ഞാൻ കരുതുന്നു.

അത് മാത്രമല്ല, ഈ പ്രശ്നത്തിൽ കുറ്റാരോപിതന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെട്ട് പരാതി പിൻവലിപ്പിക്കാൻ പലരും ശ്രമിച്ചു എന്നത് പ്രതീക്ഷിക്കാവുന്നതാണ് എങ്കിലും അതിന് വഴങ്ങാതിരിക്കുക എന്നതൊരു നിലപാടാണ്.
റൂബിന്റെ കാര്യത്തിലാണെങ്കിൽ താനുമായുള്ള രതി ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന മട്ടിൽ ഉദ്ബോധിപ്പിച്ചുകൊണ്ട് ലൈംഗികാതിക്രമത്തിന് തുനിഞ്ഞത് എന്റെ മറ്റൊരു സുഹൃത്തിനോടാണ്, വർഷങ്ങൾക്ക് മുമ്പ്.

അവർക്കത് പുറത്തു പറയാനോ പരാതിയുമായി മുന്നോട്ടുപോകാനോ സാഹചര്യം ഇല്ലായിരുന്നു. അവർക്കുകൂടി വേണ്ടി രശ്മിക്കൊപ്പം നിൽക്കേണ്ടതുണ്ട്.
സ്ത്രീ പീഡകർക്കും ശിശു പീഡകർക്കും ഒരു ന്യായീകരണവുമില്ല. ഞങ്ങളുടെ ശിശുകാമി നിഷ്‌ക്കളങ്കനാണ് അല്ലെങ്കിൽ അവന്റെ കാമം സി പി എംകാരോട് തർക്കിക്കുമ്പോൾ ജയിക്കാൻ പറഞ്ഞതാണ് എന്ന മട്ടിലൊക്കെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അശ്ലീലമാണ് കാണുന്നത്.

ഇന്ത്യയിലെവിടെയും നിയമപാലന സംവിധാനം പരാതിക്കാരിയായ സ്ത്രീകൾക്ക് നരകതുല്യമാണ്. അതുകൊണ്ടുതന്നെ രശ്മി പരാതി നൽകാൻ തയ്യാറായതു തന്നെ അതിന് കഴിയാത്ത ഇത്തരം ആക്രമണങ്ങൾക്ക് ഇരകളായ സ്ത്രീകളുടെ പ്രതിനിധാനമായി ഞാൻ കാണുന്നു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button