COVID 19NattuvarthaLatest NewsNews

തൃശ്ശൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 242 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആയിരിക്കുന്നു. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,415 ആയി ഉയർന്നിരിക്കുന്നു. 95,177 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തിരിക്കുന്നത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 235 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 3 പേർക്കും, രോഗ ഉറവിടം അറിയാത്ത 2 പേർക്കും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button