Latest NewsNewsIndia

ദേശീയ തൊഴിൽ കോഡുമായി കേന്ദ്രസർക്കാർ ; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല.  ദേശീയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Read Also : മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി  ഹെൽത്ത് ആന്റ് വർക്കിം​ഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നിവയാണ് അത്. സ്ഥാപനങ്ങൾക്ക് കീഴിലല്ലാതെ സ്വതന്ത്രരായി ജോലി ചെയ്യുന്നവരുടെ ക്ഷേമവും ലക്ഷ്യം വച്ചുകൊണ്ടാണ് ബില്ലുകൾ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button