KeralaLatest NewsNews

സഭയും ആർഎസ്‌എസുമായി ഇപ്പോൾ നല്ല ബന്ധമാണുള്ളത്; നേതാക്കളുമായി ചർച്ച നടത്തി ബിഷപ്പുമാർ

കൊച്ചി : ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ആര്‍.എസ്.എസ് ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍.എസ്.കാര്യാലയത്തില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ആര്‍.എസ്.എസിന്റെ സഹസര്‍ കാര്യവാഹക് മന്‍മോഹന്‍ വൈദ്യയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
സമകാലിക രാഷ്‌ട്രീയവും പള‌ളിത്തർക്കങ്ങളുമെല്ലാം ചർച്ചയിൽ വിഷയമായതായി സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബിഷപ്പുമാർ‌ അഭിപ്രായപ്പെട്ടു.

സഭയും ആർഎസ്‌എസുമായി ഇപ്പോൾ നല്ല ബന്ധമാണുള‌ളതെന്നും ആ ബന്ധം മെച്ചപ്പെടുത്താനാണ് ഇപ്പോൾ മൻമോഹൻ വൈദ്യയെ കണ്ടതെന്നുമാണ് ബിഷപ്പുമാർ അഭിപ്രായപ്പെട്ടത്. ചർച്ചകൾക്കായി ഇരുവിഭാഗവും ഒരുപോലെ മുൻകൈയെടുത്തു.കേന്ദ്ര സർക്കാരുമായി സഭയ്‌ക്ക് ഇപ്പോൾ മെച്ചപ്പെട്ട ബന്ധമാണുള‌ളത്. പ്രധാനമന്ത്രി ഉൾപ്പടെ പള‌ളിതർക്കത്തിൽ നേരിട്ടിടപെട്ട സാഹചര്യത്തിലാണ് ആർഎസ് എസുമായി ബന്ധം മെച്ചപ്പെടുത്താൻ സഭ തീരുമാനിച്ചത്.

Read Also :  സഭയും ആർഎസ്‌എസുമായി ഇപ്പോൾ നല്ല ബന്ധമാണുള്ളത്; നേതാക്കളുമായി ചർച്ച നടത്തി ബിഷപ്പുമാർ

കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഓർത്തഡോക്‌സ് സഭ വലിയ പിന്തുണയാണ് നൽകിയത്. എന്നാൽ തർക്ക വിഷയത്തിൽ സർക്കാരിൽ നിന്ന് അനുകൂല പ്രതികരണം സഭയ്‌ക്കുണ്ടായില്ല. മാത്രമല്ല നിലവിൽ യുഡിഎഫിനെയും കാര്യമായെടുക്കേണ്ട എന്ന നിലപാടാണ് സഭയ്‌ക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button