Latest NewsNewsIndiaBollywoodEntertainment

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ വെബ് സീരീസ് സംപ്രേഷണം ചെയ്തതിൽ നിരുപാധികം മാപ്പ് പറഞ്ഞ് ആമസോൺ പ്രൈം

ന്യൂഡൽഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തി വിവാദമായ താണ്ഡവ് വെബ് സീരീസ് സംപ്രേഷണം ചെയ്തതിൽ നിരുപാധികം മാപ്പ് പറഞ്ഞ് ആമസോൺ പ്രൈം. മനപ്പൂർവമല്ല വിവാദമായ സീനുകൾ സംപ്രേഷണം ചെയ്തതെന്നും ഇവ നീക്കം ചെയ്‌തെന്നും ആമസോൺ പ്രൈം പ്രസ്താവനയിലൂടെ അറിയിച്ചു.

Read Also : ഗണപതി ഭഗവാന് കറുകമാല ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍

ഭഗവാൻ ശിവനെ അവഹേളിക്കുന്ന രീതിയിൽ ത്രിശൂലവും, ഡമരുവും ഉൾപ്പെടെ സംവിധായകൻ അലി അബ്ബാസ് വെബ് സീരിസിൽ ഉപയോഗിച്ചതാണ് വലിയ വിവാദമായത്. തെറ്റുകൾ തിരുത്തിയെന്നും ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായി മികച്ച പ്രമേയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുമെന്നും ആമസോൺ പ്രൈം അറിയിച്ചു.

നേരത്തെ, പരമ്പരയുടെ സംവിധായകൻ അലി അബ്ബാസ് സഫർ, തിരക്കഥാകൃത്ത് ഗൗരവ് സോളങ്കി, ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത് എന്നിവർക്കെതിരെ യുപിയിലെ ഹസ്രത് ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പരമ്പര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ബിജെപി എംപി മനോജ് കൊട്ടക് കത്തെഴുതുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button