NattuvarthaLatest NewsNews

യാത്രക്കാരിയുടെ സ്വർണമാല കവർന്ന തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

പാലോട്; ബസിൽ വച്ചു യാത്രക്കാരിയുടെ സ്വർണമാല കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി അണ്ണാനഗർ ഓടത്തെരുവിൽ കല്യാണി (38) ആണ് പോലീസ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാലോട് – വിതുര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണു സംഭവം ഉണ്ടായിരിക്കുന്നത്. പാലോട് ബസിറങ്ങിയപ്പോൾ മാല കാണാത്തത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരി അടുത്തിരുന്ന സ്ത്രീയെ അവിടെ എല്ലാം ‌തിരയുകയുണ്ടായി. ഒട‌ുവിൽ പാലോട് ടൗൺ ബസ് സ്റ്റോപ്പിൽ വച്ചാണു സ്ത്രീയെ പിടികൂടി പരിശോധന നടത്തുകയുണ്ടായത്. പിന്നീട് പോലീസിന് ഇവരെ കൈമാറുകയുണ്ടായി. കോടതി ഇവരെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button