COVID 19KeralaLatest NewsIndiaNews

ഇന്ത്യയിൽ രണ്ട് കോവിഡ് വാക്‌സിനുകൾ കൂടി ഉടൻ തയ്യാറാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ഇന്ത്യയിൽ രണ്ടു കൊറോണ വാക്‌സിനുകൾ കൂടി മെയ് മാസത്തോടെ തയ്യാറാകുമെന്ന് കൊറോണ കർമ സമിതി അദ്ധ്യക്ഷൻ ഡോ എൻ കെ അറോറ. റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വി, ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് തയ്യാറാകുന്നത്.

Read Also : ഇന്ധനവില കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ , എണ്ണക്കമ്പനികളുമായി ചർച്ച തുടങ്ങി

സ്പുട്‌നിക് വി നാലോ അഞ്ചോ ആഴ്ച്ചകൾക്കുള്ളിൽ ഉപയോഗത്തിന് തയ്യാറാകും. തുടർന്ന് തയ്യാറാകുക സൈഡസ് കാഡില വാക്‌സിനാണ്. അത് മെയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്‌സിൻ മൂലം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2020 സെപ്തംബറിലാണ് ഇന്ത്യയിൽ സ്പുട്‌നിക് വിയുടെ ക്ലിനിക്കൽ ട്രയലിന് തുടക്കം കുറിച്ചത്. ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button