KeralaLatest NewsNews

തള്ളിന്റെ കാലം കഴിഞ്ഞു, നാട് നന്നാകാന്‍ യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ വാക്യം

തിരുവനന്തപുരം : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറങ്ങി. നാട് നന്നാകാന്‍ യുഡിഎഫ് ഇതാണ് പ്രചാരണവാക്യം. പ്രധാന മുദ്രാവാക്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യര്‍ത്ഥനയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.കേരളത്തില്‍ ഒരു മാറ്റം വേണമെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read Also : സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ച : പ്രതികരണവുമായി ശ്രീ എം

5 വര്‍ഷമായി കേരളത്തിലെ എല്ലാ മേഖലകളും നിശ്ചലമാണ്. യുഡിഎഫിന്റെ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി പ്രകടന പത്രിക ഉടന്‍ പുറത്തിറക്കും.സര്‍ക്കാരിന്റെ അഴിമതികള്‍ ഉള്‍പ്പെടെ യു.ഡി.എഫ് പ്രചരണ വിഷയമാക്കും. പിആര്‍ഡി പരസ്യത്തിലെ പൊള്ളത്തരം പുറത്തുകൊണ്ട് വരും. ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരില്‍ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button