Latest NewsIndiaNews

1,71,000 കോടി രൂപ ചിലവിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി ; ഉത്തർപ്രദേശിൽ സർവ്വേ ആരംഭിച്ചു

ലക്‌നൗ : 1,71000 കോടി രൂപ ചിലവിട്ട് നിർമ്മിക്കുന്ന വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സർവ്വേ ആരംഭിച്ചു. മണ്ടുവാഡി-പ്രയാഗ്‌രാജ് അതിവേഗ പാതയിലാണ് സർവ്വേ നടത്തുന്നത്.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

ഭദോഹിയിൽ നിന്നും ആരംഭിച്ച സർവ്വേ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. പാതയിലൂടെ ബുള്ളറ്റ് ട്രെയിനിന്റെ സഞ്ചാരം സുഗമമാകുമോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.  സർവ്വേയ്ക്ക് ശേഷം റിപ്പോർട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കൈമാറും.

രാജ്യത്തെ രണ്ടാമത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ് വാരണാസി- ഡൽഹി പദ്ധതി. 800 കിലോ മീറ്ററോളം ബുള്ളറ്റ് ട്രെയിൻ പദ്ധതി മഥുര, ആഗ്ര, ലക്‌നൗ, അയോദ്ധ്യ, പ്രയാഗ് രാജ്, ഭദോഹി എന്നീ മേഖലകളെ ബന്ധിപ്പിക്കുന്നു. 2026 ൽ നിർമ്മാണം ആരംഭിക്കുന്ന മെട്രോ റെയിൽ പദ്ധതി 2030 ൽ പൂർത്തീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button