KeralaLatest NewsNewsIndia

എന്തുകൊണ്ട് ബിജെപി? മാസ് മറുപടി നൽകി നടൻ ദേവൻ

ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന തന്റെ പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ സംഘടനയിലേക്ക് എത്തിയത്. പ്രഖ്യാപനത്തിന് ശേഷം വൈകാരിക പ്രസംഗവുമായി താരം.

17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല താൻ എന്നും കോളേജ് കാലം തൊട്ടേ താൻ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവൻ പറഞ്ഞു.

Also Read:താരത്തിളക്കത്തിൽ തമിഴകത്ത് മുന്നേറാൻ ഗൗതമിയും; തമിഴ്മക്കളുടെ പ്രിയനടിമാർ ബിജെപിക്കായി കളത്തിലിറങ്ങി

”വളരെ സന്തോഷകരമായ നിമിഷമാണിത്​. കോണ്‍ഗ്രസിനോട്​ വിടപറഞ്ഞ് 2004ലാണ്​ ഞാന്‍ കേരള പീപ്പിള്‍സ്​ പാര്‍ട്ടിക്ക്​ ജന്മം കൊടുത്തത്​. മകളെപ്പോലെ വലുതാക്കിയ പാര്‍ട്ടിക്ക്​ 17 വയസ്സായി. ഇപ്പോള്‍ മകളെ ബി.ജെ.പിയില്‍ ലയിപ്പിക്കുകയാണ്​. ​രണ്ട്​ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങളുമായി ഒരുപാട്​ ബന്ധമുള്ളയാളാണ്​ ഞാന്‍. മുസ്ലിം പണ്ഡിതരോട്​ ചര്‍ച്ച ചെയ്തപ്പോള്‍ പറഞ്ഞത്​ എന്‍റെ പരിചയം നാടിന്​ ഉപയോഗിക്കാനായി ബി.ജെ.പിയില്‍ ചേരണമെന്നാണ്​. ഞാന്‍ ചര്‍ച്ച ചെയ്ത ആറു ബിഷപ്പുമാരും പറഞ്ഞത്​ ഇതുതന്നെയാണ്​. അതിന്‍റെ വെളിച്ചത്തിലാണ്​ ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതല്‍ ഞാന്‍ ബി.ജെ.പിയോടൊപ്പമുണ്ടാകും”.- ദേവൻ പറഞ്ഞു.

കൂടാതെ ശംഖു മുഖത്ത് നടന്ന സമാപന ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ തുടങ്ങിയവരും അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേര്‍ന്നതിന്റെ ആവേശത്തിലാണ് അണികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button