KeralaLatest NewsEntertainment

വിനീത് ശ്രീനിവാസന്റെ പാട്ട് അരോചകം; മലയാളത്തിന് അപമാനമെന്ന് സിപിഎം നേതാവ്: ട്രോളുമായി സോഷ്യൽ മീഡിയ

സച്ചിൻ , ഇ ശ്രീധരൻ, മോഹൻലാൽ അടക്കമുള്ളവർ തങ്ങൾക്ക് എതിരാണെന്ന് കണ്ടപ്പോൾ അവരുടെ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ആക്രമണം നടത്തിയത് പലരിലും അതൃപ്തിയും ഉണ്ടാക്കിയിരുന്നു

തങ്ങളോട് ചേർന്ന് നിൽക്കാത്തവരെ അപമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ സിപിഎം അണികളുടെ സ്ഥിരം സ്വഭാവമാണ്. ഇതിൽ കോൺഗ്രസ്സ്, ലീഗ്, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ അണികളും ഉണ്ട്. സച്ചിൻ , ഇ ശ്രീധരൻ, മോഹൻലാൽ അടക്കമുള്ളവർ തങ്ങൾക്ക് എതിരാണെന്ന് കണ്ടപ്പോൾ അവരുടെ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ആക്രമണം നടത്തിയത് പലരിലും അതൃപ്തിയും ഉണ്ടാക്കിയിരുന്നു . ഇപ്പോഴിതാ നടൻ ശ്രീനിവാസന് നേരെയും ഇടത് സൈബർ ടീം ആക്രമണം തുടങ്ങിയിട്ടുണ്ട്. ശ്രീനിവാസന്റെ മകനും ഗായകനുമായ വിനീത് ശ്രീനിവാസനെതിരെ പോസ്റ്റിട്ട സിപിഎം നേതാവാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

സിപിഎം നേതാവ് റെജി ലൂക്കോസാണ് വിനീത് ശ്രീനിവാസനെതിരെ പോസ്റ്റ് ഇട്ടത്. ചാനൽ ചർച്ചകളിൽ സ്ഥിരം സിപിഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നയാളാണ് റെജി. വിനീത് ശ്രീനിവാസന്റെ പാട്ട് അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും റെജി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എന്നാൽ  കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. ഇടത് ചായ് വുള്ള നടനാണ് ശ്രീനിവാസനെന്നായിരുന്നു ജനങ്ങളുടെ ധരണ. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനിവാസൻ ട്വന്റി ട്വന്റി പാർട്ടിയുടെ ഭാഗമായിരുന്നു. പാർട്ടിയുടെ ഉപദേശകരിൽ ഒരാളായാണ് ശ്രീനിവാസൻ എത്തിയത്. ഇതാണ് ഇടത് സൈബർ ടീമിനെ ചൊടിപ്പിച്ചതും. ശ്രീനിവാസനെതിരെയും നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 റെജി ലൂക്കോസിന്റെ പോസ്റ്റ് കാണാം:

എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാൽ ഈ മനുഷ്യൻ്റെ (വിനീത് ശ്രീനിവാസൻ) പാട്ടുകേൾക്കുന്നതാണന്ന് നിസ്സംശയം പറയും.
കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിൻ്റ് പാട്ടുകൾ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്.

എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിൻ്റെ ഗതികേടും നാണക്കേടും. മുഴുവൻ പാട്ടുകളും ഇങ്ങേർ പാടുന്നത് എന്ത് അഡ്ജസ്റ്റുമെൻ്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ്‌ കാരൻ തകർക്കുന്നത്.
റെജി ലൂക്കോസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button