KeralaLatest NewsNews

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

സംഭവം പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ

ലഖ്‌നൗ; കൂട്ടബലാത്സംഗത്തിന് ഇരയായ 13 കാരിയുടെ പിതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അപകടം. കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് അപകടം നടന്നത്. പ്രതികളാണ് അപകടത്തിന് പിന്നിലെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

Read Also : കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാകൂര്‍ ഇനി ടെറിറ്റോറിയല്‍ ആര്‍മി ക്യാപ്റ്റന്‍

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവം പോലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. ഗ്രാമത്തില്‍ തന്നെയുള്ള ഗോലു യാദവ്, ദീപു യാദവ് എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തെന്നാണ് ഇരയുടെ കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button