KeralaLatest NewsNews

നവജാത ശിശുവിനെ കവറിലാക്കി വഴിയരികിൽ ഉപേക്ഷിച്ചു ; സംഭവം കേരളത്തിൽ

പാലക്കാട് : വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പെരുമ്പാവൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

അങ്കമാലി പൊലീസാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാൾ സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചെന്നും ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ച് മണിക്കൂറുകൾക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Read Also : എൽഡിഎഫിന് പിന്തുണയില്ല; ഹരീഷ് പേരടിക്ക് പിന്നാലെ ജോയ് മാത്യുവും

കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button