KeralaNattuvarthaLatest NewsNews

ധർമ്മടത്ത് ബി.ജെ.പി പടനയിക്കാൻ സി.കെ. പത്മനാഭന്‍, പിണറായി വിജയനെതിരെ മത്സരിക്കും

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗമായ സി.കെ. പത്മനാഭന്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കും. എഴുപതു പിന്നിട്ട സി.കെ.പത്മനാഭന്‍ ശാരീരിക അവശതകളാല്‍ താന്‍ ഇക്കുറി മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പാര്‍ട്ടി കളത്തിലിറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സി.കെ.പി ധര്‍മ്മടത്ത് പോരിനിറങ്ങിയത്.

പിണറായി വിജയന് എതിരെ അതിശക്തനായ നേതാവ് പോരാട്ടത്തിനിറങ്ങണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ദേശീയ നിര്‍വാഹക സമിതിയംഗം കൂടിയായ സി.കെ.പത്മനാഭൻ എന്ന സി.കെ.പി വീണ്ടും മത്സര രംഗത്തേക്കിറങ്ങുന്നത്. ഭാരതീയ ജനസംഘത്തിലൂടെയാണ് സി.കെ. പത്മനാഭന്‍ സജീവ രാഷ്ടീയത്തിലേക്ക് കടന്നുവരുന്നത്.

പിന്നീട് ആര്‍.എസ്.എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. എണ്‍പതുകളില്‍ ബി.ജെ.പി രൂപം കൊണ്ടപ്പോള്‍ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിയായും പ്രവര്‍ത്തിച്ചു. രണ്ടു തവണ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു.

സി.കെ. പത്മനാഭന്‍ നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജന സംഘം നടത്തിയ മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരം, വിലകയറ്റ സമരം , ബംഗ്ളാദേശ് കുടിയേറ്റ വിരുദ്ധ സമരം ഇതില്‍ ചിലതാണ്. അടിയന്തിരാവസ്ഥ കാലത്ത് കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്.

ബി.ജെ.പി ക്കായി തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2005 ല്‍ തിരുവനന്തപുരത്തും 2009 ല്‍ പാലക്കാടും 2019 ല്‍ കണ്ണൂരും അദ്ദേഹം ലോക് സഭയിലേക്ക് മത്സരിച്ചു. 2000 ത്തില്‍ മഞ്ചേശ്വരത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് സി.കെ.പി ഐ. രാമറെ യോട് തോറ്റത്.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി നടത്തിയ സമരത്തിന്റെ ഭാഗമായി സി.കെ. പി സെക്രട്ടറിയേറ്റിനു മുന്‍പില്‍ പത്തു ദിവസം നിരാഹാരം കിടന്നത് ബി.ജെ.പി പ്രതിഷേധത്തിന് ശക്തി പകര്‍ന്നിരുന്നു. ജനസംഘത്തിന്റെ സംഘടന സെക്രെട്ടറി , ബിജെപിയുടെ കണ്ണൂര്‍ ജില്ലാ സെക്രെട്ടറി , ബിജെപി സംസ്ഥാന സെക്രെട്ടറി , സംസ്ഥാന ജനറല്‍ സെക്രെട്ടറി , രണ്ടു പ്രാവിശ്യം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റെ , ബിജെപി ദേശിയ കൗണ്‍സില്‍ അംഗം തുടങ്ങിയ നിരവധി ചുമതലകള്‍ വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button