KeralaLatest NewsNewsCrime

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണമിശ്രിതം പിടികൂടിയിരിക്കുന്നു. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണമിശ്രിതമാണ് പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. കോഴിക്കോട് കസ്റ്റംസ് വിഭാഗമാണ് സ്വർണമിശ്രിതം പിടികൂടിയിരിക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നെത്തിയ മലപ്പുറം കോഡൂർ സ്വദേശി നെച്ചികണ്ടൻ സുഹൈബ് പിടിയിലായി .ക്യാപ്സ്യൂൾ രൂപത്തിൽ മൂന്നു പാക്കറ്റുകളായി ശരീരത്തിൽ നിന്നാണ് സ്വർണം പിടികൂടിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button