KeralaLatest NewsNews

യച്ചൂരിയുടെ നിലപാട് തള്ളിപറയാന്‍ കടകംപള്ളി തയ്യാറാണോ? ആഞ്ഞടിച്ച് വി മുരളീധരന്‍

കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ പ്രചാരണത്തോടനുബന്ധിച്ച്‌ നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്‍.

കഴക്കൂട്ടം: മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. എന്‍എസ്‌എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ ആ വെള്ളം വാങ്ങി വെച്ചാല്‍ മതിയെന്ന് മന്ത്രി വി മുരളീധരന്‍. ശബരിമല സംബന്ധിച്ച്‌ ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇടതു മുന്നണി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും മന്ത്രി ചോദിച്ചു. കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ പ്രചാരണത്തോടനുബന്ധിച്ച്‌ നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്‍.

Read Also: പിണറായിക്കും ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും വിരലിൽ എണ്ണാവുന്ന കേസുകൾ, സുരേന്ദ്രനെതിരെ ഉള്ളത് നൂറുകണക്കിന്

ശബരിമല വിഷയത്തില്‍ പോളിറ്റ് ബ്യുറോ അംഗം സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിപറയാന്‍ കടകംപള്ളി തയ്യാറുണ്ടോ എന്ന് കഴക്കൂട്ടത്തെ ജനങ്ങളോട് പറയണം. കടകം പള്ളിയുടെ കള്ളക്കണ്ണീര്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് പറ്റും.കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം കൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു.സ്വന്തം ഓഫീസ് സ്വര്‍ണ്ണകടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തില്‍ ഇല്ല. അറബികടല്‍ വരെ വില്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ച്‌ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് പിണറായി വിജയനെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button