MollywoodLatest NewsKeralaCinemaNewsEntertainment

ഇടവേളയ്ക്ക് ശേഷം വിനീത് കുമാർ തിരിച്ചെത്തുന്നു; ‘സൈമൺ ഡാനിയ’ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായകനും സംവിധായകനുമായി മാറിയ നടനാണ് വിനീത് കുമാർ. വെള്ളിത്തിരയിൽ എത്തിയ നാൾ മുതൽ പ്രേക്ഷകരുടെ ഇഷ്ടം കൂടെക്കൂട്ടാൻ താരത്തിന് കഴിഞ്ഞു. ഇടക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ വിനീത് കുമാർ ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തുകയാണ്.

സാജൻ ആന്റണി സംവിധാനം ചെയ്യുന്ന ‘സൈമൺ ഡാനിയൽ’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. സിനമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘ലോകത്തിന്റെ യഥാർത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റർ പുറത്തുവിട്ടത്.

ചിത്രത്തിൽ മുടി നീട്ടി വളർത്തി സ്റ്റൈലിഷ് ലുക്കിലാണ് വിനീത് എത്തുന്നത്. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നടത്തുന്നത്. മൈഗ്രേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാകോസാണ് ചിത്രം നിർമ്മിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലറാണെന്നാണ് ലഭ്യമായ വിവരം.

shortlink

Post Your Comments


Back to top button