KeralaLatest NewsNews

താനും ടി.സിദ്ധിഖിന്റെ ഫാനാണെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി

വയനാട് : താനും ടി സിദ്ധിഖിന്റെ ഫാനാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ടി. സിദ്ധിഖിന്റെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയും താന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. താന്‍ ആദ്യം രാഷ്ട്രീയത്തില്‍ വരുമ്പോള്‍ സിദ്ധിഖ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

Read Also :രാഹുല്‍ ഗാന്ധിയെ ചൊല്ലി യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല് ; നിരവധി പേർക്ക് ​ പരിക്ക്​

കഴിഞ്ഞ പതിനേഴ് വര്‍ഷമായി രാഷ്ട്രീയത്തിലും ജനമനസ്സിലും സിദ്ധിഖ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കല്‍പ്പറ്റയുടെ ശബ്ദം നിയമസഭയിലെത്തിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി വേറെയില്ലെന്നും തരൂര്‍ പറഞ്ഞു.

പ്രളയകാലത്തും ലോക്ക്ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കാന്‍ സിദ്ധിഖ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. ഡിസിസി അദ്ധ്യക്ഷനായിരിക്കെ പാര്‍ട്ടി ഓഫീസിലും സ്വന്തം വീട്ടിലും അവശ്യ വസ്തുക്കള്‍ ശേഖരിച്ച് വെച്ച് പ്രവര്‍ത്തകരെ കൂട്ടി ആവശ്യക്കാരുടെ വീട്ടിലെത്തിക്കുന്നതായിരുന്നു ദിവസങ്ങളോളം സിദ്ധിഖിന്റെ പ്രവര്‍ത്തനം.

അരിയും അവശ്യ വസ്തുക്കളും ചാക്കില്‍ നിറച്ച് തലച്ചുമടായി സിദ്ധിഖ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് നവമാധ്യമങ്ങളില്‍ വൈറലായിരുന്നുവെന്ന കാര്യവും ശശി തരൂര്‍ സ്മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button