Latest NewsKeralaNewsIndia

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; മെട്രോമാൻ്റെ കാല് കഴുകൽ വിവാദമാക്കിയ സഖാക്കൾക്ക് തിരിച്ചടിയായി എം.എം മണിയുടെ വാക്കുകൾ

മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യണമെന്ന് ആൻ്റണിയോട് എം.എം മണി

ഇടുക്കി: തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾ തമ്മിൽ വക്പോരും ആരംഭിച്ച് കഴിഞ്ഞു. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിന് സര്‍വനാശം സംഭവിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു മന്ത്രി എം എം മണി പ്രതികരിച്ചത്. ഇതോടെ, സി പി എമ്മിൻ്റെയും മന്ത്രിയുടെയും ഇരട്ടത്താപ്പ് പുറത്തുവരിയകാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Also Read:അച്ഛന്റെ ഓർമ്മകൾക്ക് സാക്ഷിയാവാൻ രാഹുൽ ഗാന്ധി ഇന്ന് പൊന്നാനിയിലേക്ക്

നേരത്തേ, പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി ഇ. ശ്രീധരൻ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ യാത്രയിൽ പാലക്കാടുള്ള ജനങ്ങൾ അദ്ദേഹത്തിൻ്റെ കാല് കഴുകിയായിരുന്നു തങ്ങളുടെ സന്തോഷം പങ്കുവെച്ചത്. എന്നാൽ, ഇതിനെതിരെ സൈബർ സഖാക്കളും സി പി എമ്മും രംഗത്ത് വന്നിരുന്നു. പ്രാചീനകാലത്തെ അസംബന്ധമായ രീതികൾ വീണ്ടും തുടരാൻ പ്രേരിപ്പിക്കുകയാണ് ബിജെപി എന്നായിരുന്നു ഇക്കൂട്ടർ ആരോപിച്ചത്. ഇത്തരം ആരോപണം ഉന്നയിക്കുന്നവർ തന്നെയാണ് ഇപ്പോൾ ആൻ്റണിക്കെതിരെയുള്ള മന്ത്രി മണിയുടെ വാക്കുകൾക്ക് കൂട്ട കൈയ്യടി നൽകുന്നതെന്നും ശ്രദ്ധേയം. തെരഞ്ഞെടുപ്പ് അടുത്തതോടെ, സി പി എമ്മിൻ്റെ ഇത്തരം ഇരട്ടത്താപ്പുകൾ പുറത്തുവരികയാണെന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആരോപണം.

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം.എം മണി പറഞ്ഞു. കൊവിഡ് കാലത്ത് എ.കെ ആന്റണി എവിടെ ആയിരുന്നു എന്നും മണി ചോദിച്ചു. കൊവിഡ് വന്ന സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button