NattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റിൽ

കല്ലമ്പലം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി പരിചയം നടിച്ച ശേഷം തട്ടിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പുനലൂർ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനിൽ ഉണ്ണി(20)ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. പാരിപ്പള്ളിയിലെ ബേക്കറി ജീവനക്കാരനായ ഇയാൾ പള്ളിക്കൽ സ്വദേശിയായ പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി സൗഹൃദത്തിൽ ആയ ശേഷം പുനലൂരിൽ എത്തിച്ച് അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു ഉണ്ടായത്.

പെൺകുട്ടിയുമായി പ്രതി മധുരയിൽ എത്തിയ വിവരം പള്ളിക്കൽ പൊലീസിന് ലഭിക്കുകയുണ്ടായി . തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായം തേടി. പ്രതിയുടെ സഞ്ചാരം സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച പൊലീസ് പുനലൂർ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button