Latest NewsNewsFootballSports

അൻസു ഫാത്തിക്ക് വീണ്ടും ശസ്ത്രക്രിയ

ബാർസലോണയുടെ യുവതാരം അൻസു ഫാത്തിക്ക് മൂന്നാമതൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് താരത്തിന്റെ നിലവിലെ അവസ്ഥ ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫാറ്റിയെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രക്രിയകൾ ഉദ്ദേശിച്ച രീതിയിൽ പുരോഗമിക്കുന്നില്ലെന്നും വീണ്ടും പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന താരത്തിന് മൂന്നാമതൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ബാഴ്‌സയുടെ പരിഗണനയിൽ ഉണ്ടെന്നുമാണ് ടീം അധികൃതർ വ്യക്തമാക്കുന്നത്.

കാൽമുട്ടിന് പരിക്കേറ്റ താരം ശസ്ത്രക്രിയക്ക് വിധേയമാകുകയാണെങ്കിൽ ഈ സീസണിൽ ബാഴ്‌സക്കായി ഫാറ്റിയ്ക്ക് കളിക്കാനാവില്ല. ഇതിനു പുറമെ സ്പെയിനൊപ്പം യൂറോ കപ്പും ടോക്കിയോ ഒളിമ്പിക്‌സും താരത്തിന് നഷ്ടമാകും. ലാ ലീഗയിൽ പത്ത് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടി മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് താരത്തിന് പരിക്കേൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button