Latest NewsKeralaIndia

‘ധീരനായ രാഷ്ട്രശില്‍പി; ഏല്‍പ്പിച്ചജോലി പൂര്‍ത്തിയാക്കി ബാക്കി തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം’

വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.

തിരുവനന്തപുരം: കെബി ഗണേശ് കുമാറിനും ഷിബു ബേബി ജോണിനും മാത്രമല്ല പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ.ശ്രീധരനും മോഹന്‍ലാലിന്റെ വിജയാശംസകള്‍ നേർന്നുള്ള വീഡിയോ വൈറൽ . വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.

ഓരോ ഭാരതീയരും അഭിമാനിക്കാന്‍ നമ്മുക്ക് ഓരോ വ്യക്തിത്വമുണ്ട്, ഇ. ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി.

read also: ചോദ്യം ചോദിക്കാനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടറെ ആട്ടിപ്പായിച്ച് മമത ബാനർജി ( വീഡിയോ)

ഡല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പി. ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വന്ന തുക സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം.

ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ശ്രീ.ഇ.ശ്രീധരന്‍ സര്‍.വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമ്മുക്ക് ആവശ്യമുണ്ട്. ശ്രീധരന്‍ സാറിന്റെ എന്റെ എല്ലാ വിജയ ആശംസകളും എന്നാണു മോഹൻലാൽ വീഡിയോയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button