ഭുവനേശ്വര്‍: സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർതൃവീട്ടുകാർ. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. സ്ത്രീധനം നല്കാന് വിസമ്മതിച്ച 24കാരിയെ ഭര്‍തൃവീട്ടുകാര്‍ നഗ്നയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Also Read:രാജ്യത്തെ ജനങ്ങൾക്ക് ഈസ്റ്റർ ദിനാശംസകൾ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ത്രീധനം നൽകാൻ തനിക്കോ തൻ്റെ വീട്ടുകാർക്കോ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് ക്രൂരസംഭവങ്ങളുടെ തുടക്കം. യുവതിയെ നിരവധി പുരുഷന്മാര് വടി ഉപയോഗിച്ച് യുവതിയെ മർദ്ദിക്കുകയായിരുന്നു. വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും നഗ്നയാക്കിയശേഷം മർദ്ദനം തുടരുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരു സ്ത്രീ യുവതിയുടെ ദേഹത്തേക്ക് വസ്ത്രം വലിച്ചിടുന്നതും പുരുഷന്മാരെ തള്ളിനീക്കുന്നതും കാണാം.
പരസ്യമായിട്ടായിരുന്നു ആക്രമണം. ഗ്രാമത്തിലെ ചിലര്‍ യുവതിയെ അക്രമത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ഫലം കണ്ടില്ല. മര്‍ദനത്തിനെതിരെ യുവതിയുടെ അമ്മാവന് പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments