Latest NewsNewsIndia

22 സൈനികര്‍ക്ക് വീരമൃത്യു; തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കി അമിത് ഷാ

ഏറ്റുമുട്ടലില്‍ 15 മാവോവാദികളും കൊല്ലപ്പെട്ടു.

ന്യൂഡല്‍ഹി : അസമിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചരണത്തി പരിപാടികൾ വെട്ടിച്ചുരുക്കി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ . ചത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.

അസമിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ ഒരു റാലിയിൽ മാത്രമാണ് അമിത് ഷാ പങ്കെടുത്തത്. അസമില്‍ അമിത് ഷായുടെ മൂന്ന് റാലികളാണ് ഇന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ ചത്തീസ്ഗഢ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

ചത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 ഓളം സൈനികര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടലില്‍ 15 മാവോവാദികളും കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button