KeralaLatest NewsNewsCrime

എടിഎം കാർഡ് ഉപയോഗിച്ച് പണം കവർച്ച; പ്രതി പിടിയിൽ

തളിപ്പറമ്പ്; ഓട്ടോ ടാക്സിയിൽ നിന്ന് അപഹരിച്ചതായി പറയുന്ന എടിഎം കാർഡ് ഉപയോഗിച്ച് 70000 രൂപ കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പിൽ എസ്.ഗോകുലിനെ(28)യാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൊക്ലി ഒളവിലം സ്വദേശിയായ മനോജ് കുമാർ തന്റെ ഓട്ടോ ടാക്സിയിൽ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബക്കളത്ത് വച്ച് വാഹനം കേടായി.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഗോകുൽ വാഹനം നന്നാക്കാൻ സഹായിക്കുന്നതിനിടയിൽ ഇതിലുണ്ടായിരുന്ന ബാഗിൽ നിന്ന് എടിഎം കാർഡ് കവർച്ച ചെയ്യുകയാണ് ഉണ്ടായത്. എടിഎം കാർഡിന്റെ പിൻ നമ്പർ ഇതിന്റെ കവറിൽ തന്നെ എഴുതി വച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇത് ഉപയോഗിച്ച് 2 തവണയായി 10000 രൂപ പിൻവലിക്കുകയും പിന്നീട് തളിപ്പറമ്പിലെ ഒരു മൊബൈൽ ഫോൺ കടയിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button