Latest NewsNewsIndia

ചെരുപ്പ് കണ്ടെങ്കിലും വോട്ട് കിട്ടുമോ ? തേഞ്ഞ ചെരുപ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്ഥാനാർത്ഥി

സേലം : നടന്നു നടന്നു കാലിലെ ചെരുപ്പ് തേഞ്ഞു എന്ന് പറയാറില്ലേ, എന്നാൽ അങ്ങനെ നടന്നു തേഞ്ഞ ചെരുപ്പിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഒമലൂർ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി. വോട്ടു ചോദിച്ച് നാടാകെ നടന്നതിന് ശേഷം പൊട്ടാറായ അവസ്ഥയിലാണ് ഇപ്പോൾ ചെരുപ്പെന്നും മോഹൻ കുമാരമംഗലം പറയുന്നു.

Read Also  :  മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ സി.പി.എം വോട്ട് ചോദിച്ച സംഭവം; ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി

എ ഐ എ ഡി എം കെയുടെ ആർ മണിയാണ് ഇവിടെ മോഹൻ കുമാരമംഗലത്തിന്റെ എതിർസ്ഥാനാർത്ഥി. കേരളത്തിനൊപ്പം തമിഴ്നാട്ടിലും നാളെയാണ് ജനവിധി. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇക്കുറി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. അതേസമയം ഡി എം കെ കോൺഗ്രസുമായി ചേർന്നാണ് മത്സരിക്കുന്നത്. തമിഴ്‌നാട് നിയമസഭയിൽ 234 സീറ്റുകളാണുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button