Latest NewsKeralaNews

നേമം മാത്രമല്ല, ഷുവർ ഹിറ്റായ ചില മണ്ഡലങ്ങൾ വേറേയുമുണ്ട്; ആരുടെയും കണ്ണിൽപ്പെടാത്ത ചില മണ്ഡലങ്ങളെന്ന് സി.പി. രാധാകൃഷ്ണൻ

ഇക്കുറി കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ. ബിജെപിയുടെ സ്ഥാനാനാർഥി നിർണയം മുതൽ എങ്ങനെയൊക്കെ പ്രവർത്തിക്കണം എന്ന് വരെയുള്ള കാര്യങ്ങൾ തീരുമാനിച്ചതിൽ രാധാകൃഷ്ണന് വലിയ പങ്കാണുള്ളത്. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാത്ത ചില മണ്ഡലങ്ങളിൽ കൂടി എൻഡിഎ വിജയക്കൊടിപാറിക്കുമെന്നാണ് അദ്ദേഹം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

Also Read:ചെന്നിത്തലക്ക് അസൂയ; വൈദ്യുതി വിവാദത്തില്‍ പ്രതികരണവുമായി എം.എം മണി

‘2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ആരുഭരിക്കണമെന്നു ബിജെപി തീരുമാനിക്കും. കേരളത്തിലെ പ്രവർത്തന ശൈലിയും പ്രവർത്തകരുടെ ത്യാഗമനോഭാവവും മറ്റു സംസ്ഥാനങ്ങളിലെങ്ങും ഇല്ലാത്തതാണ്. കേരളത്തിലെ ബിജെപിയുടെ ഭാവി വളർച്ചയ്ക്ക് പിന്നിലെ കാരണവും അതു തന്നെയാണ്.’- രാധാകൃഷ്ണൻ പറയുന്നു.

ബിജെപി പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാക്കിയ പ്രവർത്തകരാണ് താഴെത്തട്ടിലുള്ളതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. കേരളത്തിൽ സിപിഎമ്മിന്റെ അവസാനം കുറിക്കുന്നതും ബിജെപിയുടെ ലക്ഷ്യമാണ്. കോൺഗ്രസ് തകർച്ച ഏകദേശം പൂർണതയിലേക്ക് എത്തിക്കഴിഞ്ഞു. സി പി എമ്മിനെ കേരളത്തിൽ നിന്നും തൂത്തെറിയുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button