Latest NewsNewsIndia

ബി ജെ പിക്കാരന്‍ എന്ന നിലയിലല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ തന്നെ സ്വീകരിച്ചതെന്ന് ഇ. ശ്രീധരൻ

പാലക്കാട്: താന്‍ വന്ന ശേഷം ബി ജെ പിയുടെ മുഖച്ഛായ മാറിയെന്ന് പാലക്കാട് മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. വോട്ടുവിഹിതം മുപ്പത് ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്കാരന്‍ എന്ന നിലയിലല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ തന്നെ സ്വീകരിച്ചതെന്നും, മെട്രോമാന്‍ എന്ന വ്യക്തിയ്ക്കാണ് വോട്ടെന്നും ശ്രീധരന്‍ പറഞ്ഞു.

Also Read:അനധികൃതമായി മദ്യ നിര്‍മാണം; പ്രവാസി അറസ്റ്റിൽ

അതേസമയം ക്യാപ്റ്റനാക്കുമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍. ബി ജെ പി യുടെ ഈ തിരഞ്ഞെടുപ്പിലെ ഏറെ ശ്രദ്ധേയമായ മണ്ഡലമാണ് പാലക്കാട്. ഇ ശ്രീധരൻ ജയിക്കുമെന്ന ഉറപ്പ് തന്നെയാണ് അതിന്റെ കാരണം. രാഷ്ട്രീയ വിവാദങ്ങളാൽ അതുകൊണ്ട് തന്നെ എപ്പോഴും ശ്രദ്ധിക്കപ്പെട്ട മണ്ഡലം കൂടിയായി മാറുകയാണ് പാലക്കാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button