KeralaLatest NewsNews

സര്‍വേകൾ താന്‍ എത്തുന്നതിന് മുന്‍പ് നടത്തിയത്, നാട്ടുകാർ എനിക്ക് വോട്ട് ചെയ്യാന്‍ റെഡി ആയി നില്‍ക്കുന്നു: ഇ ശ്രീധരന്‍

തിരുവനന്തപുരം : ബിജെപി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. ബിജെപിക്കാരനല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ തന്നെ സ്വീകരിച്ചത്. താൻ എത്തുന്നതിന് മുന്‍പ് നടത്തിയ സര്‍വേകളായതിനാലാണ് ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കാത്തത്. താനെത്തിയതിന് ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ച വെക്കുകയാണെന്നും ശ്രീധരന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം ബിജെപിയുടെ മുഖച്ഛായ തന്നെ മാറി. 15 ശതമാനം വരെ അധികം വോട്ട് കിട്ടും. 32 ശതമാനമൊക്കെ വോട്ട് കിട്ടിയാല്‍ അധികാരത്തില്‍ വരാന്‍ ഒരു പ്രശ്നവുമില്ല. ഇനി അധികാരത്തില്‍ വന്നില്ലെങ്കില്‍ തന്നെ കിങ് മേക്കറാകും ശ്രീധരന്‍ പറഞ്ഞു.

Read Also  :  ‘ഇന്നലത്തെ കഞ്ഞിവെള്ളമാണ് ഇന്നത്തെ ഭക്ഷണം’; ദുരിതം നിറഞ്ഞ ജീവിതം, എൽ.ഡി.എഫിൻ്റെ ‘മോഡൽ’ പാറു അമ്മയുടെ ജീവിതമിങ്ങനെ

ബിജെപി ജയിച്ചാല്‍ അവരാണ് നിശ്ചയിക്കേണ്ടത് ആരാണ് മുഖ്യമന്ത്രി ആവേണ്ടതെന്ന്. ഞാന്‍ ആവശ്യപ്പെടില്ല. അവര്‍ നിശ്ചയിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ ഒരു മടിയുമില്ല എനിക്ക്. സര്‍വേകളൊക്കെ കൃത്രിമം ആണ്. താന്‍ ബിജെപിയില്‍ ചേരും മുന്‍പുള്ള സര്‍വേകളാണ് പുറത്തുവന്നിട്ടുള്ളത്. അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button