Latest NewsNewsIndia

മലയാളികളായ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മലയാളിയായ അച്ഛനും മകനും ഡല്‍ഹിയില്‍ മരിച്ചു. എയര്‍ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട തൊണ്ടത്തറ തയ്യില്‍ വീട്ടില്‍ പരേതനായ ടി.കെ സാമുവലിന്റെ  മകന്‍ ടി.എസ് ചെറിയാന്‍ (73), മകന്‍ നിധിന്‍ ചെറിയാന്‍ (36) എന്നിവരാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

Read Also : കോവിഡ് കാലത്ത് നിരവധി കുട്ടികളാണ് തന്റെ ചിത്രം വരച്ച് സമ്മാനിച്ചത്; ജനങ്ങളുടെ സ്‌നേഹപ്രകടനം വിവരിച്ച് പിണറായി

മകന്‍ നിധിന്‍ ശനിയാഴ്ച രാത്രി 12 നും അച്ഛന്‍ ഇന്നു രാവിലെ എട്ടിനുമാണ് മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ടി.എസ്. ചെറിയാന്‍. ഖാദി ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മകന്‍ നിധിന്‍ ചെറിയാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹങ്ങള്‍ സീമാപുരിയിലെ പൊതു ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദഹിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button