COVID 19Latest NewsIndiaNews

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയിൽ 9090 പേര്‍ക്ക് വൈറസ് ബാധ

മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം വരവില്‍ വിറച്ച് മുംബൈ നഗരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9090 പേര്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 5322 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ഭേദമായത്. നഗരത്തില്‍ ഇതുവരെ 3.66 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 62,187 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 8832 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തും കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 202 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്.

പുനൈയാണ് ഗുരുതരം. പുണെയില്‍ 10873 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 52 പേർ മരണത്തിന് കീഴടങ്ങി. 84.49 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗശമന നിരക്ക്. രാജ്യത്ത് 89129 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സെപ്റ്റംബറിന് ശേഷം ഏറ്റവും കൂടുതര്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ മാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button