Latest NewsKeralaNews

പിണറായി വിജയനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നു; ആരോപണവുമായി കോടിയേരി

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെന്നും അതിനാണ് മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തലശ്ശേരി മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കോടിയേരിയുടെ പരാമർശം.

Read Also: ഷോർട്ട് സർക്യൂട്ട്; ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികൾ ഉൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി

ഏജൻസികൾ കണ്ട് വിറങ്ങലിച്ചു പോകുന്നവരല്ല ഇടതുപക്ഷം. മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാരുകൾ ഇത്തരം നീക്കങ്ങളിൽ പകച്ചുപോകുന്നത് കണ്ടിട്ടുണ്ട്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഭീഷണിക്കു മുന്നിൽ കീഴടങ്ങരുതെന്ന സന്ദേശമാണ് ഇടതുപക്ഷ സർക്കാർ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയുള്ള മണിക്കൂറുകളിൽ യു.ഡി.എഫും ബി.ജെ.പിയും കള്ളപ്രചാരണം നടത്തും. ഇത്തരം പ്രചാരണം ഒരുമിച്ച് വരുമ്പോൾ ശരിയല്ലേയെന്ന് തോന്നും. അതിനാൽ കരുതിയിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: 2020 ൽ സംസ്ഥാനത്തുണ്ടായത് 11,831 ഇരുചക്ര വാഹനാപകടങ്ങൾ; നഷ്ടപ്പെട്ടത് 1,239 ജീവൻ ; കണക്കുകൾ പുറത്തുവിട്ട് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button