NattuvarthaLatest NewsKeralaNews

ആവേശം വിതറി കുമ്മനത്തിന്റെ പദയാത്ര, വിജയമുറപ്പിക്കാൻ വി. മുരളീധരനും, കാവിക്കടലായി നേമം

നേമത്തെ കാവിക്കടലാക്കി ആവേശത്തിലാക്കി കുമ്മനം രാജശേഖരന്റെ പദയാത്ര. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തിൽ പ്രവർത്തകർക്ക് ആവേശം പകരാൻ കേന്ദ്ര മന്ത്രി വി.മുരളീധരനും പദയാത്രയിൽ പങ്കുചേർന്നു. നേമത്ത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ മുതൽ മുതിർന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരുമടങ്ങുന്ന വലിയ ഒരു നിര തന്നെയായിരുന്നു കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമെന്ന നിലയിൽ പാപ്പനംകോട് നിന്ന് ആരംഭിച്ച പദയാത്ര മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് സമാപിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ അണിനിരന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button