MollywoodLatest NewsKeralaCinemaNewsBollywoodEntertainmentKollywood

‘മരക്കാര്‍ മലയാളിയാണ്. പക്ഷേ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്’; ദേശീയ പുരസ്‌കാര ജേതാവ് സുജിത് സുധാകരന്‍

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ വമ്പൻ താരനിരകളാണ് അണിനിരക്കുന്നത്. ഇത്തവണത്തെ മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സിനിമ കൂടിയാണ് മരക്കാർ. ഇപ്പോഴിതാ സിനിമയിൽ തന്നെ മികച്ച വസ്ത്രാലങ്കാരത്തിനുളള ദേശീയ പുരസ്‌കാരം നേടിയ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകരന്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

പാന്‍ ഇന്ത്യന്‍ സിനിമയായത് കൊണ്ട് തന്നെ വളരെയധികം റിസർച്ച് നടത്തിയാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തതെന്ന് സുജിത് പറയുന്നു. മലയാള മനോരമ പത്രവുമായി നടത്തിയ അഭിമുഖത്തിലാണ് സുജിതിന്റെ പ്രതികരണം.

”മരക്കാര്‍ മലയാളിയാണ്. പക്ഷേ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ഒരു മുണ്ടും മേല്‍മുണ്ടും ഉടുത്ത് മരക്കാര്‍ വന്നുനിന്നാല്‍ അതില്‍ ഗാംഭീര്യം ഉണ്ടാവില്ല. ഒരുപക്ഷേ മലയാളികള്‍ അംഗീകരിച്ചേക്കും, മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ക്ക് രസിച്ചെന്നു വരില്ല.

എട്ടു മാസത്തോളം റിസര്‍ച്ച് നടത്തിയെന്നും മൂന്നു നാല് തവണ കോസ്റ്റ്യൂം റീവര്‍ക്ക് ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ‘ആഭരണവും ചെരിപ്പും ഉൾപ്പടെയുള്ള മെറ്റീരിയല്‍സ് ഹൈദരാബാദില്‍ നിന്ന് വാങ്ങി ആളുകളെ വരുത്തി ചെയ്യിപ്പിച്ചതാണ്. വസ്ത്രങ്ങളൊരുക്കാന്‍ ഡൈയിങ്ങ് പഠിച്ചു’, സുജിത് പറഞ്ഞു”.

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 13 ന് ചിത്രം തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button