KeralaLatest NewsNews

പിണറായി വിചാരിച്ചാൽ എൻഡിഎയുടെ വിജയം തടയാൻ കഴിയില്ല;മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതിൽ സംശയമില്ലെന്ന് കെ സുരേന്ദ്രൻ

മഞ്ചേശ്വരം: ഇത്തവണ സർക്കാർ രൂപീകരിക്കുന്നതിനുള്ള പിൻബലമാണ് എൻഡിഎക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടി എൻഡിഎ വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: രാജ്യത്തെ ജനങ്ങൾക്ക് ഈസ്റ്റർ ദിനാശംസകൾ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

പിണറായി വിജയൻ വിചാരിച്ചാലൊന്നും എൻഡിഎയുടെ വിജയം തടയാനാവില്ല. പിണറായി വിജയൻ എന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം നടത്തിയ അഴിമതി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നുണ്ട്. അതാണ് ഇപ്പോൾ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഉണ്ടാക്കുന്നതിൽ കുറച്ചൊന്നും എൻഡിഎ പ്രതീക്ഷിക്കുന്നില്ല. നേമത്ത് എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാൽ പോലും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും’; സുരേഷ് ഗോപിയുടെ വാക്ക് വെറും വാക്കല്ല, ഉദാഹരങ്ങൾ മുന്നിൽ തന്നെയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button