KeralaLatest NewsNews

സ്വര്‍ണം, ഡോളര്‍, മയക്കുമരുന്ന് കേസുകളില്‍ തെളിവുണ്ട്; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്‍

സ്വര്‍ണം, ഡോളര്‍, മയക്കുമരുന്ന് കടത്തുകേസുകളില്‍ പ്രാഥമിക തെളിവുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെയും മറ്റ് ഏജന്‍സികളുടെയും അന്വേഷണം മുറയ്ക്ക് മുന്നോട്ടുപോകും.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്‍ഫോഴ്‌സമെന്റിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ ആരംഭിച്ചത് സ്വര്‍ണ-ഡോളര്‍ കടത്തുകേസ് അട്ടിമറിക്കാനാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തങ്ങള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരുകള്‍ മുമ്പും ഇത്തരം ഗിമ്മിക്കുകള്‍ കാട്ടിയിട്ടുണ്ട്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച്‌ തെറ്റിദ്ധാരണ പടര്‍ത്താനാണ് ഇഡിക്കെതിരെ കേസെടുത്തത്. നിയമത്തെ ഭയമുള്ളവരാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: കോവിഡ് രണ്ടാം തരംഗം: കേരളത്തിലെ 6 ജില്ലകളിൽ അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രം

സ്വര്‍ണം, ഡോളര്‍, മയക്കുമരുന്ന് കടത്തുകേസുകളില്‍ പ്രാഥമിക തെളിവുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെയും മറ്റ് ഏജന്‍സികളുടെയും അന്വേഷണം മുറയ്ക്ക് മുന്നോട്ടുപോകും. ഇതിനകത്തൊന്നും രാഷ്ട്രീയഇടപെടലുകള്‍ ഉണ്ടായിട്ടില്ല. അന്വേഷണം സുതാര്യമാണ്. ഇന്നലെ ആരംഭിച്ചതല്ല. മാസങ്ങളായി അന്വേഷണം നടക്കുകയാണ്. പ്രതിയായ ഉന്നത ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണ്. അതിനാല്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന വ്യാജപ്രചാരണം നടത്താതെ സംസ്ഥാനസര്‍ക്കാര്‍ നിയമപരമായി നേരിടാനുള്ള കരുത്തു കാണിക്കണം. മുമ്പൊക്കെ മാര്‍ക്‌സിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് അവര്‍ ദന്തഗോപുരങ്ങളിലിരിക്കുകയാണ്. മോദി ഭരണത്തില്‍ ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ ജോലി ചെയ്യുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ഹിമാലയന്‍ അഴിമതികള്‍ നടന്നെങ്കിലും ഒരന്വേഷണവും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button