
ജോസ് ഉള്ളതുകൊണ്ട് ഇടത് മുന്നണിക്ക് ഗുണമൊന്നും കിട്ടില്ലെന്നും, കെ.എം. മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ്. കെ. മാണി മറന്നാലും ജനങ്ങള്‍ മറക്കില്ലെന്നും കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോസ് ഉള്ളതുകൊണ്ട് ഇടത് മുന്നണിക്ക് ഗുണമൊന്നും കിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്തടക്കം അതുകണ്ടതാണ്. രാഹുല്‍ ഗാന്ധിയുടെ വരവ് യു.ഡി.എഫിന് ഗുണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും. തെരഞ്ഞെടുപ്പ് സര്‍വേ ഗുണം ചെയ്തെന്നും ഇതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അര്‍ഹിക്കാത്ത രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനാണോ പിന്നില്‍നിന്ന് കുത്തി എന്ന് ജോസ് ആരോപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments