KeralaLatest NewsNews

ഡിഎംകെയുടെ വിജയത്തിനായി മാരിയമ്മൻ ക്ഷേത്രത്തിൽ സ്വന്തം വിരൽ അറുത്ത് കാണിക്കയായി സമർപ്പിച്ച് പാർട്ടി പ്രവർത്തകൻ

ചെന്നൈ : തമിഴ്‌നാട് നിയസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ വിജയത്തിനായി തന്റെ കുഞ്ഞുവിരൽ അറുത്ത് കാണിക്കയായി സമർപ്പിച്ച് പാർട്ടി പ്രവർത്തകൻ. വിരുദഗറിലെ ഇറുകൻഗുഡിയിലാണ് സംഭവം നടന്നത്.

ഡിഎംകെ വിജയിച്ച് അധികാരത്തില്‍ വരുന്നതിനും എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയാകുന്നതിനും വേണ്ടിയാണ് 66കാരൻ സ്വന്തം വിരൽ അറുത്ത് സമർപ്പിച്ചത്. വിരുദനഗർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ ഗുരുവയ്യ ആണ് ഈ സാഹസത്തിന് മുതിർന്നത്.

Read Also  :  ‘ഞങ്ങള്‍ക്കു ക്യാപ്റ്റന്മാരില്ല. കാരണം, ഞങ്ങള്‍ സഖാക്കളാണ്’; ക്യാപ്റ്റനെതിരെ ‍‍‍ഡോ. ആസാദ്

ഡിഎംകെയുടെയും എം കെ സ്റ്റാലിന്റെയും കടുത്ത ആരാധകനാണ് ഗുരുവയ്യ. 2011ലും 2016ലും തന്റെ ആരാധനാപാത്രമായ സ്റ്റാലിൻ മുഖ്യമന്ത്രിയാകാത്തത് ഗുരവയ്യയെ കടുത്ത നിരാശനാക്കിയിരുന്നു. എല്ലാതവണയും ഗുരുവയ്യ ഇരുകൻഗുഡി മാരിയമ്മൻ കോവിലിന് മുന്നിലെത്തി പ്രാർത്ഥിക്കാറുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് രാവിലെ ഗുരുവയ്യ പതിവുപോലെ ക്ഷേത്രത്തിലെത്തി. പ്രാർത്ഥിച്ചതിന് ശേഷം ഇടതുകൈയിലെ കുഞ്ഞുവിരൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button