KeralaLatest NewsNews

എ​ല്ലാം നി​ര്‍​മി​ക്കാ​ന്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ത​ങ്ങ​ളു​ടെ വോ​ട്ട് എന്ന് ജനങ്ങൾ തീരുമാനിക്കണം ; പിണറായി

ഇലക്ഷനോട് കേരളം അടുത്തു നിൽക്കുമ്പോഴാണ് പിണറായിയുടെ വാക്കുകൾ ജനശ്രദ്ധയിലേക്കെത്തുന്നത്.വ​ര്‍​ഗീ​യ​ക​ലാ​പ​മി​ല്ലാ​ത്ത അ​ഞ്ചാ​ണ്ട്. ഇ​ത് കേ​ര​ള​ത്തിെന്‍റ മാ​ത്രം പ്ര​ത്യേ​ക​ത. പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളെ മ​റി​ക​ട​ന്ന് വി​ക​സ​ന​പ്പു​ല​രി​യി​ലേ​ക്ക് കേ​ര​ളം മു​ന്നേ​റി​യ കാ​ല​മാ​ണി​ത്. ഓ​ഖി, പ്ര​ള​യം, നി​പ, കോ​വി​ഡ്… ആ​പ​ത്തു​ക​ള്‍ പ​ല​തു വ​ന്നി​ട്ടും ഒ​റ്റ​ക്കെ​ട്ടാ​യി അ​തി​ജീ​വി​ച്ചു. ഇ​നി ഒ​രു ദു​ര​ന്ത​ത്തി​നും ത​ക​ര്‍​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ല്‍ നാം ​കേ​ര​ള​ത്തെ പു​ന​ര്‍​നി​ര്‍​മി​ച്ചു. എ​ല്ലാ വ​രു​മാ​ന ​േസ്രാ​ത​സ്സു​ക​ളും അ​ട​ഞ്ഞ ഘ​ട്ട​ത്തി​ല്‍​പോ​ലും കേ​ര​ള​ത്തി​ലെ ഒ​രു കു​ടും​ബ​ത്തി​ലും പ​ട്ടി​ണി​യു​ണ്ടാ​വാ​തെ കാ​ത്തു. ഇ​തൊ​ക്കെ ചെ​യ്തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള പു​ന​ര്‍​നി​ര്‍​മാ​ണ​വും രോ​ഗ​വ്യാ​പ​ന നി​യ​ന്ത്ര​ണ​വും സാ​ധ്യ​മാ​ക്കി.

Also Read:സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് അജ്ഞാതര്‍ റീത്ത് വച്ചതായി പരാതി

ആ​ധു​നി​ക കേ​ര​ള​ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ട​വേ​ള​ക​ളോ​ടെ സ​ര്‍​ക്കാ​റു​ക​ള്‍ മാ​റി​വ​രു​ന്ന നി​ല​യാ​ണ്. ഇ​ട​ക്കി​ടെ അ​ധി​കാ​ര​ത്തി​ല്‍​വ​ന്ന ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​റു​ക​ള്‍ മ​ത്സ​രി​ച്ച​ത് തൊ​ട്ടു​മു​മ്ബു​ള്ള ഇ​ട​തു​ഭ​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ്. ഭൂ​പ​രി​ഷ്ക​ര​ണം മു​ത​ല്‍ ജ​ന​കീ​യാ​സൂ​ത്ര​ണം വ​രെ. വി​ദ്യാ​ഭ്യാ​സ​പ​രി​ഷ്കാ​രം മു​ത​ല്‍ പൊ​തു​ജ​നാ​രോ​ഗ്യം വ​രെ. ഭ​ര​ണ​പ​രി​ഷ്കാ​രം മു​ത​ല്‍ അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണം വ​രെ. ആ ​പ​ര​മ്ബ​ര​യി​ല്‍ ഓ​രോ ഇ​ട​തു​സ​ര്‍​ക്കാ​റി​നും മു​മ്ബ​ത്തെ ഇ​ട​തു സ​ര്‍​ക്കാ​റു​മാ​യേ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട് 32,034 കോ​ടി രൂ​പ പെ​ന്‍​ഷ​നാ​യി വി​ത​ര​ണം ചെ​യ്ത​തും സാ​മൂ​ഹി​ക​സു​ര​ക്ഷ, വി​ക​സ​ന മേ​ഖ​ല​ക​ളി​ല്‍ 73,280 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​തും 20 രൂ​പ​യ്ക്ക് ഉൗ​ണു​ന​ല്‍​കു​ന്ന 876 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ ആ​രം​ഭി​ച്ച​തും അ​ങ്ങ​നെ​യാ​ണ്.

ദു​രി​താ​ശ്വാ​സ​നി​ധി​യി​ലൂ​ടെ 5432 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​തും 2,57,000 പേ​ര്‍​ക്ക് ലൈ​ഫ് മി​ഷ​നി​ലൂ​ടെ വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​തും 1.76 ല​ക്ഷം പേ​ര്‍​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്ത​തും നെ​ല്ലു​ല്‍​പാ​ദ​നം 588 മെ​ട്രി​ക് ട​ണ്ണാ​യി വ​ര്‍​ധി​പ്പി​ച്ച​തും പ​ച്ച​ക്ക​റി ഉ​ല്‍​പാ​ദ​നം 15 ല​ക്ഷം മെ​ട്രി​ക് ട​ണ്ണാ​ക്കി​യ​തും നെ​ല്‍​വ​യ​ല്‍ കൃ​ഷി 2.23 ല​ക്ഷം ഹെ​ക്ട​റാ​യി വ്യാ​പി​പ്പി​ച്ച​തും പാ​ലു​ല്‍​പാ​ദ​നം 31,421.38 ല​ക്ഷം ലി​റ്റ​റാ​ക്കി​യ​തും ഇ​ത്ത​ര​ത്തി​ലാ​ണ്. 20,800 കോ​ടി രൂ​പ സ്​​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ വ​ക​യി​രു​ത്തി​യാ​ണ് 6.8 ല​ക്ഷം കു​ട്ടി​ക​ള്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് അ​ധി​ക​മാ​യി ക​ട​ന്നു​വ​ന്ന​ത്. വൈ​ദ്യു​തി ഉ​ല്‍​പാ​ദ​ന​ശേ​ഷി​യി​ല്‍ 236 മെ​ഗാ​വാ​ട്ടിെന്‍റ വ​ര്‍​ധ​ന ഉ​ണ്ടാ​യ​തും കു​ടി​വെ​ള്ള ക​ണ​ക്​​ഷ​നു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ 11.33 ല​ക്ഷ​ത്തി​‍െന്‍റ വ​ര്‍​ധ​ന ഉ​ണ്ടാ​യ​തും 11,580 കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ക​ള്‍ ന​വീ​ക​രി​ച്ച​തും ആ​കെ റോ​ഡു​ക​ളു​ടെ ദൈ​ര്‍​ഘ്യം 3,31,904 കി​ലോ​മീ​റ്റ​റാ​ക്കി​യ​തും അ​തു​കൊ​ണ്ടാ​ണ്.

500ല​ധി​കം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തും 7263 ത​സ്​​തി​ക​ക​ള്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച​തും താ​ലൂ​ക്ക്-​ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ല്‍​വ​രെ സൂ​പ്പ​ര്‍ സ്​​പെ​ഷാ​ലി​റ്റി സേ​വ​നം ല​ഭ്യ​മാ​ക്കി​യ​തും ഒ​ക്കെ നാം ​ഇ​നി​യും മു​ന്നേ​റ​ണം എ​ന്ന കാ​ഴ്ച​പ്പാ​ടു​ണ്ടാ​യ​തു​കൊ​ണ്ടാ​ണ്.

1,58,000 ആ​ളു​ക​ള്‍​ക്ക് പി.​എ​സ്.​​സി​യി​ലൂ​ടെ നി​യ​മ​നം ന​ല്‍​കി​യ​തും 3900 സ്​​റ്റാ​ര്‍​ട്ട്‌അ​പ്പു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​തും 30,000ത്തി​ല​ധി​കം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കി​യ​തും ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തു​മെ​ല്ലാം ന​മ്മു​ടെ നാ​ടും നാ​ട്ടു​കാ​രും മെ​ച്ച​പ്പെ​ട​ണം എ​ന്ന കാ​ഴ്ച​പ്പാ​ടു​ള്ള​തു​കൊ​ണ്ടാ​ണ്. മു​ട​ങ്ങി​ക്കി​ട​ന്ന ഗെ​യി​ല്‍ പൈ​പ്​ ലൈ​ന്‍, എ​ട​മ​ണ്‍-​കൊ​ച്ചി വൈ​ദ്യു​തി​ലൈ​ന്‍, റെ​യി​ല്‍​വേ വി​ക​സ​നം എ​ന്നി​വ​യൊ​ക്കെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തും മ​ല​യോ​ര ഹൈ​വേ, തീ​ര​ദേ​ശ ഹൈ​വേ, ദേ​ശീ​യ ജ​ല​പാ​ത, ദേ​ശീ​യ​പാ​ത വി​ക​സ​നം, പു​ഗ​ലൂ​ര്‍-​മാ​ട​ത്ത​റ എ​ച്ച്‌.​ഡി.​സി ലൈ​ന്‍ എ​ന്നി​വ ഏ​റ്റെ​ടു​ത്ത​തും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം, കൊ​ച്ചി വാ​ട്ട​ര്‍ മെേ​ട്രാ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തും കൊ​ച്ചി മെേ​ട്രാ​യു​ടെ വി​ക​സ​നം സാ​ധ്യ​മാ​ക്കി​യ​തും ഒ​ക്കെ വി​ക​സ​ന​പ്ര​ക്രി​യ​യി​ല്‍ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button