KeralaLatest NewsNews

ഛത്തീസ്ഗഡിലെ ജവാന്മാരുടെ വീരമൃത്യു: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഛത്തീസ്ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്റ്റ് ആക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തില്‍ സായുധ കലാപത്തിന് സ്ഥാനമില്ല. അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

Read Also  :  നാടിനെ ഞെട്ടിച്ച് തല അറുത്ത് മാറ്റിയ നിലയില്‍ എട്ട് മൃതദേഹങ്ങള്‍

കുറിപ്പിന്റെ പൂർണരൂപം…………………

ഛത്തീസ്ഗഢിൽ സുരക്ഷാ സൈനികരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മാവോവാദി സംഘമെന്ന് സ്വയം അവകാശപ്പെടുന്നവർ മനുഷ്യത്വത്തെയും ജനാധിപത്യത്തെയുമാണ് കൊല ചെയ്യുന്നത്. സായുധ കലാപത്തിന് ജനാധിപത്യ വ്യവസ്ഥയില്‍ സ്ഥാനമില്ല. അത്തരക്കാര്‍ ആയുധം ഉപേക്ഷിച്ച് അക്രമം വെടിഞ്ഞ് സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികള്‍ ആകണം. ആക്രമണത്തിൽ വീരചരമമടഞ്ഞ ജവാന്മാരുടെ കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

https://www.facebook.com/PinarayiVijayan/posts/3940346882723779

shortlink

Related Articles

Post Your Comments

Related Articles


Back to top button