തിരുവനന്തപുരം: എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷിക്കാന്‍ ബിജെപി ദേശീയ ഏജന്‍സികളെ ഉപയോഗിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് ദേശീയ ഏജന്‍സികളെയും ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി എന്തുകൊണ്ടാണ് കേരളത്തിലെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.
നേമത്ത് കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നറിയിപ്പില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത്. രാജ്യത്തെ ജനങ്ങളുടെ കണ്ണീര് അദ്ദേഹം കണ്ടില്ല. അതേ ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിനും. കേരളത്തിലെ ഇടതുപക്ഷം ബിജെപിയുടെ വിഭാഗീയതയും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്, കോണ്‍ഗ്രസ് മുക്തഭാരതം. എന്നാല്‍ പ്രധാനമന്ത്രി ഒരിക്കല്‍പോലും സിപിഎം മുക്തഭാരതമെന്നോ സിപിഎം മുക്തകേരളമെന്നോ പറയുന്നത് കേട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments