KeralaLatest NewsNews

സാധാരണക്കാരുടെ പരാതികൾ പരിഹരിക്കാൻ ശ്രമിക്കാത്ത ഒരു നുണയൻ സർക്കാരാണിത്,തുടർഭരണം നൽകുന്നത് നാടിന് ആപത്ത്; സനൽ കുമാർ

എല്‍ഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു പരാതിയും പരിഹരിക്കാൻ ശ്രമിക്കാത്ത ഒരു നുണയൻ സർക്കാരാണിത. ഈ സർക്കാരിന് ഇനിയും തുടർഭരണം നൽകുന്നത് കടുത്ത ആപത്തായിരിക്കുമെന്നും സനൽ കുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………………………

പിണറായി സർക്കാർ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ച് ഒരു ഇടതുപക്ഷ സുഹൃത്തിനോട് സംസാരിച്ചാൽ അയാൾ പറയും. ഒക്കെ ശരിയാണ് അവയെ ഒക്കെ ഞാൻ വിമർശിച്ചിട്ടുണ്ട്. അതെ അവരുടെ ചടങ്ങ് വിമർശനങ്ങൾ അടവ് നയമാണ്. വിമർശനങ്ങൾ കടുത്തതാണെങ്കിൽ പിണറായി സർക്കാരും ഒരു അടവ് നയവുമായി വരും. ജനങ്ങളോട് പത്രസമ്മേളനം നടത്തി കള്ളം പറയാൻ മടിയില്ലാത്ത മുഖ്യമന്ത്രി ജനവികാരം ഒന്ന് തണുപ്പിക്കാൻ എന്തെങ്കിലും ഒരു വാഗ്ദാനം നടത്തും. സമരക്കാർ പിരിഞ്ഞുപോകും. വാഗ്ദാനത്തിനപ്പുറത്തേക്ക് ഒന്നും നടക്കില്ല. ഒരിക്കൽ പിരിഞ്ഞുപോയ സമരം പിന്നെ ട്രാക്കിലാവാതിരിക്കാൻ വലുതും ചെറുതുമായ നിരവധി നുണകൾ പ്രചരിപ്പിക്കപ്പെടും.

Read Also  :  പ്രസാദിന്റെ കൊലപാതകം; പ്ര​തി​ക​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം

ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെയുള്ള സമരം ഒതുക്കിയത് സമരക്കാർ എവിടുന്നോ ഫണ്ട് പറ്റിക്കൊണ്ടാണ് സമരം ചെയ്യുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്ന ശ്രീജിത്തിന്റെ കാര്യം നോക്കുക. സമരം ശക്തമായപ്പോൾ വാഗ്ദാനം വന്നു. സമരക്കാർ പിരിഞ്ഞുപോയപ്പോൾ വാഗ്ദാനം പാലിച്ചില്ല. സമരക്കാർ തിരികെ വരാതിരിക്കാൻ ശ്രീജിത്ത് കള്ളനാണെന്ന് നുണപ്രചരിപ്പിച്ചു. വാളയാർ കേസ് നോക്കുക. കോടതി വിധി വന്നപ്പോൾ ഉണ്ടായ ജനവികാരത്തെ തണുപ്പിക്കാൻ വാഗ്ദാനം നടത്തി. സമരക്കാർ സർക്കാരിനെ പുകഴ്ത്തിക്കൊണ്ട് പിരിഞ്ഞുപോയി. ഉടൻ അടവ് മാറ്റി. പിന്നെ ആ അമ്മക്കെതിരെ നുണപ്രചാരണങ്ങളുടെ ഘോഷയാത്രയാണ്. സമരക്കാർ ഒരിക്കലും തിരിച്ചു വന്നില്ല. ഈ സമരക്കാർ ആരാണെന്നറിയാമോ. അവരാണ് ഇവിടെ സർക്കാർ തെറ്റുചെയ്താൽ തിരുത്തുമെന്ന് വീമ്പടിക്കുന്ന ഇടതുപക്ഷം.

Read Also  :  ബി ജെ പിക്കാരന്‍ എന്ന നിലയിലല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ തന്നെ സ്വീകരിച്ചതെന്ന് ഇ. ശ്രീധരൻ

അവരെ നുണകൊണ്ട് മാനിപുലേറ്റ് ചെയ്യാൻ എളുപ്പമാണ്. അടിമുടി നുണയിൽ കെട്ടിപ്പൊക്കിയ ഒരു ഗീബൽസിയൻ ഭരണകൂടമാണ് നാം കണ്ടത്. മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു പരാതിയെയും പരിഗണിക്കാത്ത പരിഹരിക്കാൻ ശ്രമിക്കാത്ത ഒരു നുണയൻ സർക്കാർ. അതിന് തെറ്റുപറ്റിയാൽ തിരുത്താൻ ഞങ്ങൾ ഉണ്ടെന്ന് പാടി നടക്കുന്ന ഇടതുപക്ഷ സുഹൃത്തുക്കളെ വിശ്വസിക്കാൻ കഴിയാതായിട്ടുണ്ട്. നുണയിൽ വീഴുന്ന പാർട്ടി വിശ്വാസികൾ മാത്രമാണവർ. അവരുടെ ഉറപ്പിൽ ഈ സർക്കാരിന് തുടർഭരണം നൽകുന്നത് കടുത്ത ആപത്തായിരിക്കും. മറന്നുപോകരുത്.

https://www.facebook.com/sanalmovies/posts/4182850175092777

shortlink

Related Articles

Post Your Comments

Related Articles


Back to top button